കുടുംബ സംഗമം
Friday 05 September 2025 1:00 AM IST
മുതലമട: മുതലമട തരക സമുദായത്തിന്റെ വാർഷിക കുടുംബ സംഗമവും സമുദായ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണവും കാമ്പ്രത്ത്ചള്ളിയിൽ പ്രസിഡന്റ് ജി.മുരുകന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി എ.വി.കാശിവിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ശിവകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.സുഭാഷ്, ജോ.സെക്രട്ടറി വി.വിജീഷ്, ആർ.ഉണ്ണി, ജി.ഗുരുവായൂരപ്പൻ, എം.സുന്ദരേശ്വരൻ എന്നിവർ സംസാരിച്ചു. തിരുവാതിരക്കളി, ഓണസദ്യ തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായി. 2025-28 വർഷത്തേക്കുള്ള ഭാരവാഹികളായി ജി.മുരുകൻ (പ്രസിഡന്റ്), എസ്.ശിവകുമാർ (സെക്രട്ടറി), എം.സുഭാഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.