ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ചർച്ച നടത്തി

Friday 05 September 2025 2:26 AM IST

തിരുവനന്തപുരം: ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷനിലെ ഡെപ്യൂട്ടി ഹെഡ് ഒഫ്

മിഷൻ ശാലിനി മേദിപ്പള്ളിയും കമ്മ്യൂണിക്കേഷൻ ഓഫീസർ ഇന്നൊസെൻഷ്യ അച്ചയ്യയും മന്ത്രി ജി.ആർ.അനിലുമായി ഉഭയകക്ഷി താത്പര്യമുള്ള വിഷയങ്ങളിൽ ചർച്ച നടത്തി. ഭക്ഷ്യക്കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മനും ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്തെ പൊതുവിതരണ രംഗത്തിന്റെ ചരിത്ര പ്രാധാന്യത്തെപ്പറ്റിയും പ്രവർത്തനക്ഷമതയെപ്പറ്റിയും ഉത്സവ ആഘോഷ സമയങ്ങളിലും അല്ലാത്തപ്പോഴും സപ്ലൈകോ വഴിയുള്ള വിപണിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. കേരളം ഈ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.