അയ്യപ്പസംഗമത്തിന് ദേവസ്വം ദേശീയ പ്രചാരസഭയുടെ പിന്തുണ
Friday 05 September 2025 2:37 AM IST
തിരുവനന്തപുരം: 20ന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് തിരുവിതാംകൂർ ദേവസ്വം ദേശീയ പ്രചാരസഭ പിന്തുണ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശബരിമല ക്ഷേത്രത്തിന്റ വികസന പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, രാഷ്ട്രീയം മറന്ന് അയ്യപ്പസംഗമത്തിന്റെ വിജയത്തിനായി ജനങ്ങൾ ഒന്നിക്കണമെന്ന് ചെയർമാൻ ആർ. ഷാജിശർമ അഭ്യർത്ഥിച്ചു