തെരുവുനായ അക്രമണം 11 പേർക്ക് പരിക്ക്

Friday 05 September 2025 12:46 AM IST

പത്തനംതിട്ട: നഗരത്തിൽ തെരുവുനായ ആക്രമണത്തിൽ 11പേർക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം. ഓമല്ലൂർ പുത്തൻപീടികയിൽ നിന്ന് ആക്രമണം തുടങ്ങിയ തെരുവ് നായ അബാൻ ജംഗ്ഷനിൽ വെച്ചും നിരവധി പേരെ ആക്രമിച്ചു. കത്തോലിക്കേറ്റ് കോളേജ് മൂന്നാം വർഷ ബി.സി.എ വിദ്യാർത്ഥി ആറൻമുള വടക്കേടത്തു ഹൗസിൽ ഏബൽ ടോം ഷാജനെ കോളേജ് ജംഗ്ഷനിൽ വെച്ചാണ് ആദ്യം കടിയേറ്റത്. അന്യ സംസ്ഥാനതൊഴിലാളിയായ ജിത്തന്തർ ഭൂയാൻ (35), പുഞ്ചക്കൽ തോലിക്കൽ വീട്ടിൽ വർഗീസ് തോമസ് (63), കുമ്പഴ മണ്ണുങ്കൽ ഹൗസ് ലത്തീഫ (59), ഊന്നുകല്ല് സ്വദേശി വി.കെ.മനോജ് ( 52 ) , പ്രമാടം സ്വദേശി ഉത്തമൻ (67), അട്ടച്ചാക്കൽ സ്വദേശി പ്രവീൺ (40 ), അലങ്കാര പാലമൂട്ടിൽ വീട്ടിൽ ആമീൻ യുസഫ് (16), കുമ്പഴ വടക്ക് ശ്രീകാർത്തികയിൽ വിജയരാജ് (75)

എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി കടിയേറ്റവരിൽ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാൾക്ക് മുഖത്തും മറ്റൊരാളിന് കാലിലുമാണ് കടിയേറ്റത്.