ചരിത്രത്തിൽ ആദ്യം, ഇന്നലെ മാത്രം വിറ്റുവരവ് 24.22 കോടി , ഓണക്കാല വില്പന 375 കോടി കടന്നു
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയിൽ നടന്നത് റെക്കോഡ് വില്പന, ഉത്രാടദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകളിൽ എത്തിയത്. ഓണക്കാല വില്പന 375 കോടി കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി സബ്സിഡി സാധനങ്ങളുടെ വില്പനയിലൂടെയാണ് ലഭിച്ചത്.
ആഗസ്റ്റ് 27ന് 157 കോടിയിൽ എത്തിയ പ്രതിദിന വിറ്റുവരവ് 29ന് 17.91 കോടിയായും 30ന് 19.4 കോടിയും സെപ്തബംർ ഒന്നിന് 22.2 കോടിയും 2ന് 24.99 കോടിയും മൂന്നിന് 24.22 കോടിയുമായി വർദ്ധിച്ചു. സെപ്തംബർ 3 വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു.
മഞ്ഞ കാർഡ് വിഭാഗത്തിനും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന ഓണക്കിറ്റിന്റെ വിതരണം ഉത്രാട ദിനത്തിൽ ഉച്ചവരെ 90 ശതമാനം പൂർത്തിയായി.