ഓണക്കിറ്റുകൾ വിതരണം ചെയ്തു
Friday 05 September 2025 12:25 AM IST
കോട്ടക്കൽ: ഹിന്ദു ഐക്യവേദി കോട്ടക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണത്തോട് അനുബന്ധിച്ച് പലചരക്ക്, പച്ചകറി എന്നിവ ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കിഴക്കേ കോവിലകം ട്രസ്റ്റ് പരിസരത്ത് നടന്ന വിതരണോദ്ഘാടനം കോട്ടക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് മാനേജർ ദിലീപ് രാജ നിർവ്വഹിച്ചു. കോട്ടക്കൽ നഗരസഭ കൗൺസിലർ ടി.എസ് ജയപ്രിയൻ , ഹിന്ദു ഐക്യവേദി തിരൂർ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് വേണുഗോപാൽ ചെറുകര, കൃഷ്ണകുമാർ ഇടപരുത്തി, വിനയൻ അങ്ങാടിപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിർധനരായഎഴുപത്തഞ്ചോളം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു