നിലമ്പൂർ എസ്റ്റേറ്റിൽ 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകൾ
Friday 05 September 2025 12:28 AM IST
മലപ്പുറം: കാർഷിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലേക്ക് 92 എസ്റ്റേറ്റ് വർക്കർമാരുടെ ഒഴിവുകളുണ്ട്. എസ്റ്റേറ്റ് ജോലികൾ ചെയ്യാൻ ശാരീരിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായിട്ടുള്ള 18നും 50നും മധ്യേയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. റബ്ബർ ബോർഡിൽ നിന്നോ പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ നിന്നോ ലഭിച്ചിട്ടുള്ള ട്രെയിനിംഗ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ സെപ്തംബർ 15ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിലമ്പൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ ഹാജരാകണം. ഫോൺ: 04931222990.