അനധികൃത ഖനനം അറിയിക്കാം
Thursday 04 September 2025 11:47 PM IST
കൊല്ലം: ഓണവുമായി ബന്ധപ്പെട്ട അവധി ദിവസങ്ങളിൽ നിലംനികത്തൽ, കുന്നിടിക്കൽ തുടങ്ങിയ അനധികൃത ധാതുഖനന പ്രവർത്തനങ്ങൾ തടയുന്നതിനായി താലൂക്ക് തലത്തിലും റവന്യൂ ഡിവിഷൻ / സബ് കളക്ടർ തലത്തിലും അവധിക്കാല സ്‌ക്വാഡുകൾ രൂപീകരിച്ചു. അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താഴെപറയുന്ന നമ്പരുകളിൽ അറിയിക്കാമെന്ന് കളക്ടർ അറിയിച്ചു. സബ് കളക്ടറുടെ കാര്യാലയം, കൊല്ലം -0474-2793461, റവന്യു ഡിവിഷണൽ ഓഫീസ്, പുനലൂർ - 0474-2793462, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116, കരുനാഗപ്പള്ളി -0476 2620223, കുന്നത്തൂർ -0476 2830345, കൊട്ടാരക്കര -0474 2454623, പത്തനാപുരം - 0475 2350090, പുനലൂർ -0475 2222605.