ദേശീയ കായികദിനവും ഓണാഘോഷവും
Friday 05 September 2025 12:00 AM IST
കൊല്ലം: രാജ്യത്തിന് മൂന്ന് ഒളിമ്പിക് സ്വർണ മെഡൽ നേടിത്തന്ന ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനം ദേശീയ കായിക ദിനമായി കൊല്ലം റോളർ സ്‌കേറ്റിംഗ് ക്ലബ് ആചരിച്ചു. ലഹരിക്കെതിരേ പൊരുതൂ ജീവിത ശൈലീ രോഗങ്ങൾ ഒഴിവാക്കി സ്പോർട്സിലൂടെ ആരോഗ്യം നേടൂ എന്ന സന്ദേശമുയർത്തിയാണ് ദിനാചരണം നടത്തിയത്. കായികദിന റാലി, ഓണപ്പലഹാര വിതരണം, പുലികളി എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തി. റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ അദർ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി വൈസ് ചെയർമാൻ പി.ആർ.ബാലഗോപാൽ ചടങ്ങ് ഉദഘാടനം ചെയ്തു. അനൂപ്കുമാർ, സജു.പി.രാജ്, ജീന ക്രിസ്റ്റഫർ, വിജി, നീതു, അനുപ്രദീപ്, ജി.ഗൗതം തുടങ്ങിയവർ നേതൃത്വം നൽകി.