കർബല ട്രസ്റ്റ് നബിദിനാഘോഷം

Thursday 04 September 2025 11:49 PM IST

കൊല്ലം: നാളെ കൊല്ലം കർബല ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള നബി ദിന സമ്മേളനം പ്രസിദ്ധ പണ്ഡിതൻ ഹാഫിസ് അഹ്‌മദ്‌ കബീർ ബാഖവി ഉദ്ഘാടനം ചെയ്യും. കർബല മൈതാനിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിന് ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാൻ അദ്ധ്യക്ഷനാകും. ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യ പ്രഭാഷണം നടത്തും. എം. നൗഷാദ് എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, അഡ്വ. എ.കെ.സവാദ്, ട്രസ്റ്റ് സെക്രട്ടറി മണക്കാട് നജിമുദീൻ, ട്രഷറർ മാർക്ക്‌ അബ്ദുൽ സലാം, എന്നിവർ സംസാരിക്കും.