കാർ താഴ്ചയിലേക്ക് മറിഞ്ഞു

Friday 05 September 2025 12:00 AM IST

കൊല്ലം: താഴ്ചയിലേക്ക് വീണ കാറിൽ നിന്ന് അമ്മയും മകനും അത്ഭുതകരമായ രക്ഷപ്പെട്ടു. മീയന്നൂർ തെക്കക്കോട് തെങ്ങുവിള വീട്ടിൽ തേജസ് (35), അമ്മ സുജാത (63) എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കൊട്ടാരക്കര ഓയൂർ റൂട്ടിൽ ഓടനാവട്ടം മുണ്ടാമൂട് ജംഗ്ഷനിലായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴായിരുന്നു അപകടം. ലോറിയ മറികടക്കുന്നതിനിടെ കാർ റോഡരികിലെ ചുങ്കത്തറ തോട്ടിൽ 8 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. റിക്കവറി വാൻ എത്തിച്ച് കാർ പുറത്തെടുത്തു. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.