ധനസഹായ വിതരണം

Thursday 04 September 2025 11:54 PM IST

കൊല്ലം: കാഷ്യു കോർപ്പറേഷനിലെ കാൻസർ രോഗ ബാധിതരായ തൊഴിലാളികൾക്ക് ഓണക്കാലത്ത് വിതരണം ചെയ്യുന്ന കനിവ് 2025 ആശ്വാസ ധനസഹായം വിതരണം ചെയ്തു. 98 തൊഴിലാളികൾക്കാണ് ധനസഹായം നൽകിയത്. കഴിഞ്ഞ ഒൻപത് വർഷമായി ഈ പദ്ധതി കാഷ്യു കോർപ്പറേഷൻ നടപ്പാക്കിവരികയാണ്. 30 ഫാക്ടറികളിലെയും തൊഴിലാളികളിൽ കാൻസർ ബാധിതരായ കിടപ്പ് രോഗികൾക്കാണ് ആശ്വാസധനം വിതരണം ചെയ്യുന്നത്. ഫാക്ടറി മാനേജർമാർ രോഗബാധിതരായ തൊഴിലാളികളുടെ വീട്ടിലെത്തിയാണ് പദ്ധതി നടപ്പാക്കിയത്. തുടർന്നുള്ള വർഷങ്ങളിലും പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും അറിയിച്ചു.