മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം, ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങി

Friday 05 September 2025 11:28 PM IST

ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ ചേര്‍ത്തലയിലെ തന്റെ മണ്ഡലത്തില്‍ ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്ന് അദ്ദേഹത്തെ ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കി. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ആരോഗ്യത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ബിപി കൂടിയത് മാത്രമാണ് പ്രശ്‌നമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയക്കുകയും ചെയ്തു.