വികസന സദസ് തട്ടിപ്പ്: എൻ.കെ.സി
Saturday 06 September 2025 3:58 PM IST
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വികസനസദസ് എന്ന പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടി തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് മൂവായിരം കോടി രൂപ കുടിശിക നൽകാനുള്ളപ്പോൾ തനത് ഫണ്ട് ഉപയോഗിച്ച് വികസനസദസ് നടത്താൻ സർക്കാർ നിർദേശം നൽകിയത് ദുരുദ്ദേശപരമാണ്. കുടിശിക പൂർണമായി നൽകിയിട്ടാവണം പുതിയ നിർദ്ദേശം. സർക്കാരിന്റെ വാർഷികത്തിന്റെ പേരിൽ നടത്തിയ നവകേരള സദസിന്റെ വരവ് ചെലവ് കണക്കുകൾ സർക്കാർ വെളിപ്പെടുത്താൻ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കുരുവിള മാത്യൂസ് പ്രസ്‌താവനയിൽ പറഞ്ഞു.