അയ്യങ്കാളി ജയന്തിയാഘോഷം കെ.പി.എം.എസ് നടമ ടൗൺ ശാഖ
Saturday 06 September 2025 4:16 PM IST
തൃപ്പൂണിത്തുറ: കെ.പി.എം.എസ് 717 നടമ ടൗൺ ശാഖ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തിയാഘോഷം ഏരിയാ യൂണിയൻ സെക്രട്ടറി ബൈജു.എ.വി. ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. പി.എം.ബിനീഷ് .ടി.വി.സജീഷ്., കെ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. വൈകിട്ട് പായസ വിതരണവും ദീപാലങ്കാര കാഴ്ചയുംനടന്നു.