അവിട്ടം ജയന്തിയാഘോഷം
Saturday 06 September 2025 4:22 PM IST
തൃപ്പൂണിത്തുറ : കെ.പി.എം.എസ് 1190 പനക്കൽ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാ അയ്യങ്കാളി ജയന്തിയാഘോഷം ഏരിയാ യൂണിയൻ പ്രസിഡന്റ് എം.പി. പുഷ്പൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. തോപ്പിൽ ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എ.ജോഷി, ദയ സുരേഷ് എന്നിവർ സംസാരിച്ചു