'ഓർമ്മക്കുറിപ്പുകൾ ചരിത്രത്തിന്റെ ഭാഗമാകും'
കൊച്ചി: വ്യക്തികളുടെ ഓർമ്മക്കുറിപ്പുകളാണ് പലപ്പോഴും ചരിത്രത്തിന്റെ ഭാഗമാകുന്നതെന്ന് റിട്ട. ജസ്റ്റിസ് കെ.സുകുമാരൻ പറഞ്ഞു. ഡോ.എ.കെ.ബോസിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമായ ''കുറേ അനുഭവങ്ങൾ കുറച്ചു പാളിച്ചകൾ"" എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ കോപ്പി റിട്ട. ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ ഏറ്റുവാങ്ങി.
പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പുസ്തകപ്രകാശന ചടങ്ങ് നടൻ പ്രജോദ് കലാഭവൻ ഉദ്ഘാടനം ചെയ്തു.
ഡോ.എ.കെ.ബോസ് അദ്ധ്യക്ഷത വഹിച്ചു. സി.വി.ഹരീന്ദ്രൻ പുസ്തക പരിചയം നടത്തി. നിഷ ബിനോയ് പുസ്തകവായന നിർവഹിച്ചു. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ.സുനിൽകുമാറും എസ്.എൻ.ഡി.പി. യോഗം പച്ചാളം ശാഖാ വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണനും സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി എ.കെ.രമേഷ് കുമാർ അംഗത്വവിതരണം നിർവഹിച്ചു. കെ.എസ്.അരുൺ സ്മരണാഞ്ജലി നടത്തി. ടി.പി.പ്രവീൺ സ്വാഗതവും ബിനോയ് ബോസ് നന്ദിയും പറഞ്ഞു.