അയ്യങ്കാളി അനുസ്മരണം

Saturday 06 September 2025 7:23 PM IST

കൊച്ചി: സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളുരുത്തിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ. ഷൈജു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് അഡ്വ. രൂപേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ, ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.ടി. ബൈജു . യുവമോർച്ച ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാർ, റോഷൻ കുമാർ, സലില അശോകൻ, സുധ വിമോദ്, ഭാനുവിക്രമൻ എന്നിവർ നേതൃത്വം നൽകി.