അമൃതയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
Saturday 06 September 2025 7:27 PM IST
കൊച്ചി: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെയും അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ 25 -ാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി 14 ഞായറാഴ്ച്ച പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.
18 വയസിൽ താഴെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും.
രജിസ്‌ട്രേഷന് 79949 99773 / 79949 99833 എന്ന നമ്പറിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ വിളിക്കണം.