മർദ്ദിച്ചവർ ഇനി കാക്കി അണിഞ്ഞ് ജോലി ചെയ്യില്ല:വി.ഡി.സതീശൻ

Sunday 07 September 2025 12:00 AM IST

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ സ്‌റ്റേഷനിൽ മർദ്ദിച്ച പൊലീസുകാരെ,ഇനി കാക്കി വേഷം ധരിച്ച് വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പ്രപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മർദ്ദനമേറ്റ വി.എസ്.സുജിത്തിനെ കുന്നംകുളത്തെ വീട്ടിൽ സന്ദർശിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മറ്റ് പാർട്ടികളെ പോലെ ഇത്തരം വിഷയങ്ങളിൽ വികാരപരമായി പ്രതികരിക്കാറില്ല.സർക്കാരിന് ഈ പൊലീസുകാർക്കെതിരെ സമയബന്ധിതമായി നടപടികളെടുക്കാനുള്ള അവസരം നൽകും. അതിന് അധികം കാത്തുനിൽക്കില്ല.ഈ വിഷയത്തിൽ താനടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ജയിലിൽ പോയാലും ഇവർ കാക്കി അണിഞ്ഞ് ഒരു കാരണവശാലും ജോലി ചെയ്യാൻ അനുവദിക്കില്ല.രണ്ടു വർഷം മുമ്പ് ഉന്നത പൊലീസ് ഓഫീസർമാർ സി.സി.ടി.വി ദൃശ്യം കണ്ടതാണ്.എന്നിട്ടും നടപടിയെടുത്തില്ല.ഈ വിഷയം കോൺഗ്രസ് പാർട്ടി ഏറ്റെടുത്തുകഴിഞ്ഞെന്നും വി.ഡി.സതീശൻ പറഞ്ഞു.

മ​ർ​ദ്ദ​ന​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​ ​:​ ​ചെ​ന്നി​ത്തല

തൃ​ശൂ​ർ​:​ ​സു​ജി​ത്തി​നെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​മ​ർ​ദ്ദി​ച്ച​തി​നു​ ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ ​ബാ​ദ്ധ്യ​ത​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സി​ന്റെ​ ​ക്രൂ​ര​ ​മ​ർ​ദ്ദ​ന​ത്തി​ന് ​ഇ​ര​യാ​യ​ ​സു​ജി​ത്തി​ന്റെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​പൊ​ലീ​സ് ​വ​കു​പ്പ് ​ഭ​രി​ച്ച​ ​ഒ​രാ​ളാ​ണ് ​ഞാ​ൻ.​ ​അ​ന്ന് ​പൊ​തു​ജ​ന​ങ്ങ​ളെ​ ​മ​ർ​ദ്ദി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​ശ​ക്ത​മാ​യ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​ന്ന് ​ഇ​ത്ത​രം​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ക്കാ​ൻ​പോ​ലും​ ​ആ​രു​മി​ല്ല.​ ​നാ​ല് ​പൊ​ലീ​സു​കാ​രെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്താ​ൽ​ ​മാ​ത്രം​ ​പോ​ര,​ ​സ​ർ​വീ​സി​ൽ​ ​നി​ന്നു​ ​പു​റ​ത്താ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മൗ​നം​ ​നാ​ട്ടി​ൽ​ ​ഇ​തു​പോ​ലു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​തി​ന് ​പ്രേ​ര​ണ​യു​ണ്ടാ​ക്കും.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ൾ​ ​കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ​ ​ക്യാ​മ്പു​ക​ള​ല്ല.​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ​ഫ് ​ടാ​ജ​റ്റ്,​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​അ​നി​ൽ​ ​അ​ക്ക​ര,​ ​ജോ​സ് ​വ​ള്ളൂ​ർ,​ ​എ.​പ്ര​സാ​ദ്,​ ​ജോ​സ​ഫ് ​ചാ​ലി​ശേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​ചെ​ന്നി​ത്ത​ല​യ്‌​ക്കൊ​പ്പം​ ​ഉ​ണ്ടാ​യി​രു​ന്നു.