ദേശീയ നൃത്തോത്സവം
Saturday 06 September 2025 7:36 PM IST
അങ്കമാലി: കേരള സംഗീത നാടക അക്കാഡമി, അങ്കമാലി സി.എസ്.എയുടെ സഹകരണത്തോടെ നടത്തുന്ന ദേശീയ നൃത്തോത്സവം - ത്രിഭംഗി -യുടെ സംഘാടകസമിതി രൂപീകരണ യോഗം നാടകപ്രവർത്തകനും അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സി.എസ്.എ വൈസ് പ്രസിഡന്റ് എം.പി. രാജൻ അദ്ധ്യക്ഷനായിരുന്നു. 19, 20, 21 തീയതികളിൽ അങ്കമാലി സി.എസ്.എ ഹാളിലാണ് പരിപാടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നർത്തകർ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. ചിത്ര സുകുമാരൻ, അഡ്വ. ജോസ് തെറ്റയിൽ, ടോണി പറമ്പി, അഡ്വ. കെ.കെ. ഷിബു, കെ.എൻ. വിഷ്ണു മാസ്റ്റർ എന്നിവർ സംസാരിച്ചു.