അദ്വൈതാശ്രമത്തിൽ ഇന്ന്
Sunday 07 September 2025 12:37 AM IST
ആലുവ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആലുവ അദ്വൈതാശ്രമത്തിൽ ഇന്ന് പ്രത്യേക പൂജകൾ നടക്കുമെന്ന് സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു. പുലർച്ചെ 4.30ന് വിശേഷാൽ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ശാന്തി ഹവനം, 5.15ന് മഹാജയന്തി, ഗുരുപൂജ, 6.30ന് സമൂഹപ്രാർത്ഥന, ധർമ്മപതാക ഉയർത്തൽ, 8.30ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് സത്സംഗം, ഉച്ചക്ക് 12.30ന് മഹാഗുരുപൂജ, പ്രസാദവിതരണം, വൈകിട്ട് 5.30ന് ഗുരുപൂജ, 6.30ന് ദീപാരാധന, സമൂഹപ്രാർത്ഥന. പൂജാചടങ്ങുകൾക്ക് മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വം വഹിക്കും.