പ്രധാനമന്ത്രിക്ക് ഓണാശംസയുമായി തുഷാറും കുടുംബവും

Sunday 07 September 2025 12:00 AM IST

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരള ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി തിരുവോണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെ വസതിയിൽ സന്ദർശിച്ച് ഓണാശംസ നേർന്നു. പ്രധാനമന്ത്രിക്ക് തനത് കേരളീയ ഓണപ്പുടവകളും തുഷാർ സമ്മാനിച്ചു. ഭാര്യ ആശ തുഷാർ, മകൻ ദേവ് തുഷാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചതായി തുഷാർ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ എന്നിവരുടെ സുഖവിവരങ്ങൾ പ്രധാനമന്ത്രി അന്വേഷിച്ചു. കേരളത്തിൽ എൻ.ഡി.എയുടേത് മികച്ച പ്രവർത്തനമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതായി തുഷാർ അറിയിച്ചു.