ശബരിമല ആചാരലംഘനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം:വി.മുരളീധരൻ
Sunday 07 September 2025 12:08 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ശബരിമലയിലെ ആചാരങ്ങൾ തിരുത്തണമെന്ന നിലപാടിൽ മാറ്റമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. കഴിഞ്ഞ തീർത്ഥാടനകാലത്ത് ദർശനം നടത്താനാകാതെ പമ്പയിൽ നിന്ന് തിരിച്ചുപോയ ഭക്തരെ കപടഭക്തരെന്ന് വിളിച്ചതിൽ മുഖ്യുമന്ത്രി മാപ്പ് പറയണം. കേരളപൊലീസിനെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ യജമാനൻമാരാണെന്നും അദ്ദേഹം പറഞ്ഞു.