ഓപ്പറേഷൻ സിന്ദൂർ പൂക്കളത്തിനെതിരെ കേസ്: പ്രതിഷേധവുമായി ബി.ജെ.പി

Sunday 07 September 2025 12:00 AM IST

തിരുവനന്തപുരം: അത്തപ്പൂക്കളത്തിൽ ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കളാൽ രേഖപ്പെടുത്തിയതിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ ശക്തമായ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കേരളം പാകിസ്ഥാൻ ഭരണത്തിലല്ലെന്നും പൊലീസ് നടപടി തിരുത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. തിരുവോണദിനത്തിൽ കൊല്ലം മുതുപിലാക്കാട് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിനു മുന്നിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ചാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കൾ കൊണ്ട് എഴുതിയതിത്. സൈനികൻ ഉൾപ്പെടെയുള്ള ഭക്തർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.