പ്രകടനം നടത്തി
Sunday 07 September 2025 1:53 AM IST
പട്ടാമ്പി: ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന് നേരെയുണ്ടായ ക്രൂരമായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂറ്റനാട് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എം.നഹാസ്, സംസഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്, ജില്ല സെക്രട്ടറിമാരായ സനോജ് കണ്ടലായിൽ, കെ.ഇജാസ്, ഡി.സി.സി സെക്രട്ടറി പി.മാധവദാസ്, മഹിളാ കോൺഗ്രസ് സംസഥാന സെക്രട്ടറി വി.പി.ഫാത്തിമ, പ്രകാശ്, എം.അൻഷാഫ്, ആഷിഖ്, അസീബ് റഹ്മാൻ, റാഫി, നിഷാൻ, അസ്ലം തുടങ്ങിയവർ നേതൃതം നൽകി.