വേറിട്ട ഓണം പരമ്പരയുമായി കൊച്ചി ലുലുമാൾ

Sunday 07 September 2025 2:05 AM IST

കൊച്ചി: ചുട്ടി മുഖൻ, നാഗമുഖി, കാക്ക തമ്പുരാൻ എന്നീ മൂന്ന് സാങ്കല്പിക കഥാപാത്രങ്ങളിലൂടെ പ്രത്യേക ഓണം കോമിക്‌സ് പരമ്പരയുമായി കൊച്ചി ലുലുമാൾ. മഹാബലി രാജാവുമായി ബന്ധപ്പെട്ട വടക്കൻ കേരളത്തിലെ ഐക്കണിക് നാടോടി വ്യക്തിത്വമായ ഓണപ്പൊട്ടനെ സ്മരിച്ചു കൊണ്ടുള്ള ഒരു വീഡിയോയും കൊച്ചി ലുലുമാൾ ഒരുക്കി.

ഈ ബഹുതല കഥപറച്ചിലിലൂടെ,​ ഓണത്തിന് പുറമെ കേരളത്തിന്റെ ജീവിത പാരമ്പര്യങ്ങളെയും ഊർജ്ജസ്വലമായ വന്യജീവികളെയും നാടോടിക്കഥകളെയും ലുലു ആഘോഷമാക്കി. ഈ കഥാപാത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലുലു മാളിൽ ഇത്തവണത്തെ ഓണം ഡെക്കർ രൂപകല്പന ചെയ്തിരിക്കുന്നത്. 20 അടി ഉയരമുള്ള ചുറ്റിമുകൻ ശിൽപം മാളിന് അകത്തു കയറുന്നതിനു മുൻപുതന്നെ സന്ദർശകരെ വരവേൽക്കും.

ലുലു മാൾസ് ഇന്ത്യ മാർക്കറ്റിംഗ് വിഭാഗം മേധാവി ഐശ്വര്യ ബാബുവിന്റെ നേതൃത്വത്തിൽ വിത്ത് ആർട്ട് റൂം, ലുലു ഇവെന്റ്‌സ് ടീം, സൂക് സ്റ്റുഡിയോ തുടങ്ങിയവരുമായി സഹകരിച്ചാണ് ഈ കാമ്പെയ്ൻ ആശയവത്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തത്. ഓണം കഴിഞ്ഞു തുടർന്നുള്ള ഒരു ആഴ്ചയും ഈ ശില്പങ്ങൾ മാളിൽ നിലനിർത്തും.