മ്യൂച്വൽ ഫണ്ട് അവബോധവുമായി ആംഫി
Sunday 07 September 2025 2:11 AM IST
കൊച്ചി: അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) രാജ്യവ്യാപക നിക്ഷേപക ബോധവത്കരണ പദ്ധതിയായ 'മ്യൂച്വൽ ഫണ്ട്‌സ് സഹി ഹേ'യിലൂടെ വിവിധ ആഘോഷപരിപാടികളുമായി ഓണത്തിനെ വരവേൽക്കുന്നു. ഓണത്തിനായി നാട്ടിലേക്കു വരുന്നവരെ സ്വാഗതം ചെയ്യാൻ യഥാർത്ഥ വലുപ്പത്തിലുള്ള 3 ഡി ചുണ്ടൻ വള്ളം കൊച്ചി വിമാനത്താവളത്തിൽ ആംഫി തയ്യാറാക്കിയിട്ടുണ്ട്. വൻ എൽ.ഇ.ഡി സ്‌ക്രീനിലൂടെ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുള്ള അവബോധവും നൽകുന്നു.