ഈ മാസം 10 പൈസ വൈദ്യുതി സർചാർജ്
Sunday 07 September 2025 1:23 AM IST
തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ കെ.എസ്.ഇ.ബി സർചാർജ് ഈടാക്കും. ജൂലായിൽ വൈദ്യുതി പുറമെ നിന്ന് വാങ്ങിയതിലുണ്ടായ 26.28കോടിയുടെ അധികചെലവ് നികത്താനാണിത്. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഇത് ബാധകമാവും. ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്ക് 9 പൈസയും ദ്വൈമാസ ബില്ലുകാർക്ക് 8 പൈസയുമായിരുന്നു യൂണിറ്റ് വൈദ്യുതി സർചാർജ്.