ആവണിപ്പൂവരങ്ങിന് കൊടിയേറി
Saturday 06 September 2025 11:31 PM IST
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആവണിപ്പൂവരങ്ങിന് കൊടിയേറി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ആയിരത്തിലേറെ കലാപ്രതിഭകൾ പങ്കെടുക്കും. ഗാനരചയിതാവ് ബി. കെ ഹരിനാരായണൻ, കേരള ടൂറിസം ഇൻഫ്ര സ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ് , ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ , സിന്ധു സുരേഷ് എന്നിവർ സംബന്ധിക്കും. കൊടിയേറ്റത്തെ തുടർന്ന് ചേമഞ്ചേരി ക്വിറ്റിന്ത്യാ സ്മാരക സ്തൂപത്തിൽ കലാലയം പ്രവർത്തകർ പുഷ്പാർച്ചന നടത്തി. യു .കെ. രാഘവൻ , ശിവദാസ് ചേമഞ്ചേരി. അഡ്വ. കെ.ടി. ശ്രീനിവാസൻ, ശിവദാസ് കാരോളി , എം.ജയകൃഷ്ണൻ , കെ. രാധാകൃഷ്ണൻ, ഉണ്ണി കുന്നോൽ എന്നിവർ പ്രസംഗിച്ചു .