നബിദിനം ആഘോഷിച്ചു
Saturday 06 September 2025 11:37 PM IST
കുന്ദമംഗലം: മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സുന്നി ജുമാ മസ്ജിദിലും, മദ്റസയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുലർച്ചെ നാല് മണിക്ക് പള്ളിയിൽ പ്രത്യേക പ്രാർത്ഥന സദസ് നടത്തി. പ്രഭാത നിസ്ക്കാരത്തിന് മുമ്പ് നടന്ന സദസിൽ പ്രായമുള്ളവരും കുട്ടികളും മടക്കം നിരവധി വിശ്വാസികൾ പങ്കെടുത്തു. മഹല്ല് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പി കെ അബ്ദുല്ല കോയ സഖാഫി പ്രാർത്ഥനയ്ക്ക് നേത്യത്വം നൽകി. അബ്ദുന്നൂർ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ ഹകീം അഹ്സനി, അഷ്റഫ് സഖാഫി, സുൽത്താൻ സഖാഫി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.