ഗുരുവായൂർ ക്ഷേത്രനട നേരത്തെ അടയ്ക്കും

Sunday 07 September 2025 12:37 AM IST

ഗുരുവായൂർ: ഞായറാഴ്ച രാത്രി ഒമ്പതര മുതൽ ചന്ദ്രഗ്രഹണമായതിനാൽ തൃപ്പുക ഉൾപ്പെടെയുള്ള ചടങ്ങുകൾ പൂർത്തീകരിച്ച് ഇന്ന് രാത്രി ഒമ്പതരയോടെ ഗുരുവായൂർ ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവിൽ എന്നീ പ്രസാദങ്ങൾ ശീട്ടാക്കിയ ഭക്തർ ഇന്ന് രാത്രി ഒമ്പതിന് മുൻപായി അവ കൈപ്പറ്റണം. നാളെ രാവിലെ പ്രസാദം ലഭിക്കുന്നതല്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു