കെ.ബി.മേനോനെ അനുസ്മരിച്ചു
Sunday 07 September 2025 12:05 AM IST
വടകര: വടകരയിലെ ആദ്യ എം.പി.യും, സ്വാതന്ത്ര്യ സമരനേതാവും, സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുമായ ഡോ.കെ.ബി.മേനോനെ അനുസ്മരിച്ചു. ആർ.ജെ,ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വടകര മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് കൺവീനർ പി.പ്രദീപ് കുമാർ , മഹിളാ ജനത സംസ്ഥാന കമ്മിറ്റി അംഗം വിമല കളത്തിൽ, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് ടി.എൻ. മനോജ്, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.കുമാരൻ, അഡ്വ. ബൈജു രാഘവൻ, പ്രസാദ് വിലങ്ങിൽ, രാജൻ പറമ്പത്ത്,എം.സതി, എൻ.പി.മഹേഷ് ബാബു, രജിത പതേരി, രഞ്ചിത്ത് കാരാട്ട് എന്നിവർ പ്രസംഗിച്ചു