ചുമതലയൊഴിയാൻ തീരുമാനിച്ചിരുന്നു: വി.ടി.ബൽറാം
Sunday 07 September 2025 12:05 AM IST
പാലക്കാട്:കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി വി.ടി.ബൽറാം. കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമേയായിരുന്നു ഡിജിറ്റൽ മീഡിയ സെൽ ചെയർമാന്റെ അധിക ചുമതല നൽകിയത്.
രണ്ട് പദവികൾ വഹിക്കുന്നതിനാൽ ദൈനംദിന സംഘടനാ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള സമയക്കുറവ് താൻ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയ നേതൃത്വം വന്നതിന് ശേഷം അതിൽ സമഗ്രമായ പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടി. മറിച്ച് വിവാദത്തിന്റെ പശ്ചാത്തലം അതിനില്ലെന്നും ബൽറാം പ്രതികരിച്ചു.