അയ്യപ്പ സംഗമത്തിൽ എൻ.എസ്.എസ് പങ്കെടുക്കും

Sunday 07 September 2025 12:11 AM IST

കോട്ടയം: ആഗോള അയ്യപ്പസംഗമത്തിൽ എൻ.എസ്.എസ് പങ്കെടുക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പെരുന്നഎൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയാണ് ജന.സെക്രട്ടറി സുകുമാരൻനായരെ ക്ഷണിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും പ്രതിനിധിയെ അയക്കാമെന്നും സുകുമാരൻ നായർ അറിയിച്ചു. കൂടിക്കാഴ്ചയെ കുറിച്ച് പരസ്യ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.