അയ്യപ്പസംഗമം: പുരുഷ നഴ്‌സിംഗ് ഓഫീസർമാർക്ക് അപേക്ഷിക്കാം

Monday 08 September 2025 12:37 AM IST

പത്തനംതിട്ട : അയ്യപ്പസംഗമത്തിന്റെ ഭാഗമായി പമ്പ മുതൽ (നീലിമല) സന്നിധാനം വരെയുളള അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിൽ 19 മുതൽ 21 വരെ ദിവസ വേതനാടിസ്ഥാനത്തിൽ പുരുഷ നഴ്‌സിംഗ് സൂപ്പർവൈസർ, നഴ്‌സിംഗ് ഓഫീസർമാരെ നിയമിക്കുന്നു. അംഗീകൃത കോളേജിൽ നിന്ന് ജനറൽ നഴ്‌സിംഗ്, ബി.എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് നഴ്‌സിംഗ് സൂപ്പർവൈസർമാർക്കുള്ള യോഗ്യത. മുൻ വർഷങ്ങളിൽ സേവനം നടത്തിയവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ.സി.എൽ.എസ് സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണന. ഒഴിവ് മൂന്ന്. അംഗീകൃത കോളജിൽ നിന്ന് ജനറൽ നഴ്‌സിംഗ്, ബി.എസ് സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നഴ്‌സിംഗ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ സേവനം നടത്തിയവർക്ക് മുൻഗണന. ഒഴിവ് 30. താൽപര്യമുളളവർ അസൽ രേഖയും പകർപ്പും പരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട കളക്ടറേറ്റ് കെട്ടിടത്തിൽ നാലാം നിലയിലുള്ള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 10ന് രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എൽ.അനിതാകുമാരി അറിയിച്ചു. ഫോൺ : 9961632380.