ഭീഷണിയായി മരങ്ങൾ

Sunday 07 September 2025 12:44 AM IST

കോന്നി : സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ നിരവധി മരങ്ങൾ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് ഭീഷണിയായി. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്ന് കലഞ്ഞൂർ ഗവ.എൽ.പി.എസിലേക്കും അടൂർ റോഡിലേക്കും പോകുന്ന വഴിയരികിലാണ് മരങ്ങൾ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. മരങ്ങൾ നൽകുന്ന വസ്തു റിസീവർ ഭരണത്തിലായതിനാൽ മുറിച്ചുമാറ്റാൻ കഴിയുന്നില്ല. സ്കൂൾ കെട്ടിടത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നാണ് മരങ്ങൾ വളർന്നുനിൽക്കുന്നത്. സ്കൂൾ ജംഗ്ഷനിൽ നിന്ന് പാലമല, ചക്കിട്ട, കടുത്ത വഴി അടൂരിലേക്ക് പോകുന്നതിന് നാട്ടുകാർ ഈ വഴി ഉപയോഗിക്കുന്നുണ്ട്.