കന്നേറ്റി ശ്രീനാരായണ ജലോത്സവം ഇന്ന്
Sunday 07 September 2025 1:07 AM IST
കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ സ്മരണാർത്ഥം കന്നേറ്റി പള്ളിക്കലാറ്റിൽ ഇന്ന് 85-ാമത് ശ്രീനാരായണ ട്രോഫി വള്ളം കളി നടക്കും. രാവിലെ ശ്രീനാരായണഗുരു പവലിയനിൽ ജലോത്സവ കമ്മിറ്റി ചെയർമാൻ സി.ആർ.മഹേഷ് പതാക ഉയർത്തും. ഉച്ചക്ക് 2ന് ആരംഭിക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലും വള്ളംകളി മന്ത്രി ജെചിഞ്ചുറാണിയും ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ മാസ് ഡ്രിൽ സല്യൂട്ട് സ്വീകരിക്കും. ജില്ലാ കളക്ടർ എൻ.ദേവിദാസ്, ഐ.ആർ.ഇ ചവറ ഹെഡ് എൻ.എസ്.അജിത്ത് എന്നിവർ മുഖ്യാതിഥികളാകും. ജനറൽ ക്യാപ്ടൻ എസ്.പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ജലഘാഷയാത്ര നടക്കും. ചുണ്ടൻ, വെപ്പ് വള്ളങ്ങളും തെക്കനോടി വള്ളങ്ങളും മത്സരിക്കും.