ജയന്തി ആഘോഷവും അനുമോദിക്കലും

Sunday 07 September 2025 1:09 AM IST

പരവൂർ: പരവൂർ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പരവൂർ എസ്.എൻ.വി സ്കൂളിൽ 171-ാം മത് ചതയദിനാഘോഷം നടക്കും.

രാവിലെ 8 ന് പീതപതാക ഉയർത്തലും ഗുരുപൂജ, പാരായണം, പായസ വിതരണം എന്നിവയുമുണ്ടാവും. 9ന് ജി.എസ്. ജയലാൽ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശിവഗിരിമഠം തന്ത്രി ശിവനാരായണ തീർത്ഥ മുഖ്യപ്രഭാഷണം നടത്തും. പരവൂർ നഗരസഭാദ്ധ്യക്ഷ പി. ശ്രീജ വിദ്യാർത്ഥിനികൾക്ക് യൂണിഫോം വിതരണം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ജയന്തി സന്ദേശം നൽകും. പരവൂർ എസ്.എൻ.വി സ്കൂളിലെ മികച്ച വിദ്യാർത്ഥിനികൾക്കുള്ള സതി - ശക്കു മെമ്മോറിയൽ ക്യാഷ് അവാർഡ്, തയ്യിൽ രാമൻ ഗോവിന്ദൻ മെമ്മോറിയൽ ക്യാഷ് അവാർഡ്, മിറക്കിൾ ഫാമിലി മേക്കോവർ സ്റ്റുഡിയോ ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്യും.