മുസ്ലിം ജമാഅത്ത് നബിദിനാഘോഷം

Sunday 07 September 2025 1:10 AM IST
പോരുവഴി മയ്യത്തുംകര ഹനഫി ജമാഅത്തിന്റെ നേതൃത്വത്തിൽ നടത്തിയ നബിദിന സമ്മേളനം ചീഫ് ഇമാം അബ്ദുൽ സലാം മൗലവി അൽ കാസ്മി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: പോരുവഴി മയ്യത്തും കര ഹനഫി ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. ഘോഷയാത്ര, നബിദിനസമ്മേളനം, അനുമോദനം, അന്നദാനം എന്നിവ നടന്നു.പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര മയ്യത്തുംകര, ചക്കുവള്ളി ടൗൺ, കൊച്ചുതെരുവ് ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ തിരികെ പള്ളിയിലെത്തി. നബിദിനസമ്മേളനവും, അനുമോദനവും ചീഫ് ഇമാം അബ്ദുൽ സലാം മൗലവി അൽ കാസ്മി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷിഹാബ് അയന്തിയിൽ, ഭാരവാഹികളായ, ആർ.സി. റിഷാദ്, ഷാജി കല്ലടക്കാന്റെ വിള, ഷെഫീക് അർത്തിയിൽ, കരീം മോദീന്റയ്യം, ഷാജി വാറുവിൽ, സജീർ മൗലവി, ബാസിത് മൗലവി, സഫിൽ മൗലവി എന്നിവർ സംസാരിച്ചു.