വ്യാജവാർത്തകൾക്കെതിരെ കമ്മിഷൻ

Sunday 07 September 2025 1:36 AM IST

തിരുവനന്തപുരം:വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർ വരെ സമയമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയകളിലൂടെയുള്ള പ്രചരണം തെറ്റാണെന്ന് കമ്മിഷൻ വ്യക്തമാക്കി.തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ല.വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുമെന്നും ഇത് സംബന്ധിച്ചുമുള്ള വിവരങ്ങൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെയോ സോഷ്യൽ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കണമെന്നും കമ്മിഷൻ അറിയിച്ചു.