വീണ്ടും സിന്നർ - അൽകാരസ് പോരാട്ടം
Sunday 07 September 2025 3:01 AM IST
ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിന്റെ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ന് രാത്രി നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാന്നിക് സിന്നറും സ്പാനിഷ് സെൻസേഷൻ കാർലോസ് അൽകാരസും തമ്മിൽ ഏറ്റുമുട്ടും. ഈ സീസണിൽ മൂന്നാം ഗ്രാൻസ്ലാം ഫൈനലിലാണ് ഇരുവരും മുഖാമുഖം വരുന്നത്. ഫ്രഞ്ച് ഓപ്പണിൽ അൽകാരസ് ജയിച്ചപ്പോൾ വിംബിൾഡണിൽ സിന്നർ ചാമ്പ്യനായി. സെമിയിൽ സെർബ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്‌ത്തിയാണ് അൽകാരസ് പൈനലിലെത്തിയത്. സിന്നർ സെമിയിൽ കാനഡയുടെ ഫെലിക്സ് ഔഗർ അലിയാസ്സിമെയെയാണ് തോൽപ്പിച്ചത്.