ഗുരുദർശനം ഹൃദയത്തിൽ ഏറ്രുവാങ്ങണം: സ്വാമി ശുഭാംഗാനന്ദ
Monday 08 September 2025 12:01 AM IST
ശിവഗിരി: ശ്രീനാരായണ ഗുരുദേവ ദർശനത്തിലേക്ക് ആഴ്ന്നിറങ്ങുകയും അത് ഹൃദയം കൊണ്ട് ഏറ്റുവാങ്ങുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. സാമൂഹികമായ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പ്രത്യൗഷധമായി നിലനിൽക്കുമ്പോൾ, ഗുരുദർശനത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണഗുരുജയന്തി സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു. ഏവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം സംസ്ഥാനപനം ചെയ്യാനുള്ള മാർഗമാണ് ഗുരുദർശനം. ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ആചാര്യന്മാർ നൽകിയിട്ടുള്ള സന്ദേശവും ദർശനവും കാലാതീത പ്രസക്തമാണ്. വർത്തമാന കാലഘട്ടത്തിൽ ആ പ്രസക്തി വർദ്ധിച്ചു വരികയാണെന്നും ചൂണ്ടിക്കാട്ടി.