ഓപ്പറേഷൻ ഡി ഹണ്ട്: 49 പേർ അറസ്റ്റിൽ
Monday 08 September 2025 12:11 AM IST
തിരുവനന്തപുരം : പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ച 49 പേർ അറസ്റ്റിലായി. 45 കേസുകൾ രജിസ്റ്റർ ചെയ്തു. എം.ഡി.എം.എ (0.75 ഗ്രാം),കഞ്ചാവ് (365 ഗ്രാം), കഞ്ചാവ് ബീഡി (36 എണ്ണം) എന്നിവ പിടിച്ചെടുത്തു.
മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. 9497927797 എന്ന നമ്പറിലേക്ക് വിളിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.