തൃശൂരിൽ ഇന്ന് പുലിക്കളി
തൃശൂർ: ഒൻപത് പുലിക്കളി സംഘങ്ങളുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിൽ ഇന്ന് പുലിക്കളി. വൈകിട്ട് നാലരയ്ക്ക് സ്വരാജ് റൗണ്ടിലെ തെക്കേഗോപുര നടയിൽ വെളിയന്നൂർ ദേശം സംഘത്തിന് ജില്ലയിലെ മന്ത്രിമാരും എം.എൽ.എമാരും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ പുലിക്കളി ഉത്സവം തുടങ്ങും. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലിവേഷധാരികൾ ഉണ്ടാകും. കുട്ടൻകുളങ്ങര ദേശം,യുവജനസംഘം വിയ്യൂരും,ശങ്കരംകുളങ്ങര ദേശം,അയ്യന്തോൾ ദേശം,ചക്കാമുക്ക് ദേശം,സീതാറാം മിൽ ദേശം,നായ്ക്കനാൽ ദേശം,പാട്ടുരായ്ക്കൽ ദേശം ഉൾപ്പെടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. പുലിക്കളി കലാകാരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ആദ്യമായി 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്.പുലിവരയിലും ചമയപ്രദർശനത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ട്രോഫിയും കാഷ് പ്രൈസും ഉണ്ടായിരിക്കും.