പാലക്കാട്ടെ സ്ഫോടനങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം
Monday 08 September 2025 12:12 AM IST
പാലക്കാട്: ജില്ലയിലെ സ്‌ഫോടനങ്ങൾ അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൂത്താൻതറ വ്യാസവിദ്യാപീഠം സ്‌കൂളിന് സമീപത്തും പുതുനഗരത്തെ വീട്ടിലെ സ്‌ഫോടനവുമാണ് പ്രത്യേകസംഘം അന്വേഷിക്കുക. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും. പുതുനഗരത്ത് പൊട്ടിയത് പന്നിപടക്കമാണെന്ന കണ്ടെത്തലിന് പിന്നാലെ, വനംവകുപ്പും അന്വേഷണം നടത്തും. നിലവിൽ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, എക്സ്‌പ്ലോസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിൽ ഉണ്ടാകും.