റബറിനും കുരുമുളകിനും പ്രതീക്ഷയുടെ കുതിപ്പ്

Monday 08 September 2025 12:30 AM IST

കോട്ടയം: കിലോയ്‌ക്ക് 180 രൂപ വരെ താഴ്ന്ന റബർ ബോർഡ് വില 192ലേക്ക് കുതിച്ചത് കർഷകർക്ക് പ്രതീക്ഷയേകുന്നു. രാജ്യാന്തര വിപണിയിലേക്കാൾ മുകളിലാണ് നിലവിൽ ആഭ്യന്തര വില. ബാങ്കോക്കിൽ ആർ.എസ്.എസ് ഫോർ വില 187 രൂപയിലാണ് .

മഴ മൂലം ടാപ്പിംഗ് സജീവമാകാത്തതിനാൽ ആവശ്യത്തിന് ഷീറ്റ് വിപണിയിലെത്തുന്നില്ല.

അമേരിക്ക വ്യാപാര ചുങ്കം ഉയർത്തിയതോടെ ചൈനീസ് വ്യാപാരികൾ വിട്ടു നിന്നതാണ് അന്താരാഷ്ട്ര വില ഇടിയാൻ കാരണം. ആഭ്യന്തര വില ഉയർന്നാൽ ടയർ കമ്പനികൾ ഇറക്കുമതിയിലൂടെ വില ഇടിക്കുമെന്ന ആശങ്കയുണ്ട്.

വില കിലോയിൽ

ചൈന : 181 രൂപ

ടോക്കിയോ : 191 രൂപ

തയാർ നിരക്ക് ബാങ്കോക്ക്: 187

###

അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളകിന് ആവശ്യകത വർദ്ധിച്ചതും ബ്രസീൽ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഉത്പാദനം കുറയുന്നതുമാണ് വില ഉയർത്തുന്നത്. ഓണ സീസണിൽ കുരുമുളക് മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾക്ക് ഡിമാൻഡ് കൂടി. ദീപാവലി, നവരാത്രി ഉത്സവ സീസണിൽ വില ഇനിയും ഉയർന്നേക്കും.

കഴിഞ്ഞ ആഴ്ച കിലോയ്‌ക്ക് 12 രൂപയുടെ വർദ്ധനയുണ്ട്. ഒരു മാസത്തിനുള്ളിൽ 35 രൂപ കൂടി. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ 740 രൂപയെന്ന റെക്കാഡ് മറികടന്നേക്കും.

# കയറ്റുമതി നിരക്ക്(ടണ്ണിന്)

ഇന്ത്യ -8300 ഡോളർ

ഇന്തോനേഷ്യ-7 800 ഡോളർ

ശ്രീലങ്ക-7600 ഡോളർ

വിയറ്റ്നാം-700 ഡോളർ

ബ്രസീൽ - 6700 ഡോളർ