ഗവർണർ ജയന്തി സമ്മേളനത്തിന് എത്തിയത് സകുടുംബം

Monday 08 September 2025 12:55 AM IST

തിരുവനന്തപുരം: ശിവഗിരിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ എത്തിയത് സകുടുംബം. അദ്ദേഹത്തിന്റെ പത്നി അനഘ അർലേക്കർ വിശിഷ്ടാതിഥിയായി വേദിയിലും മകൻ അമോഗ് അർലേക്കർ, മകന്റെ ഭാര്യ വരദ മറാത്തേ എന്നിവർ സദസിലുമുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം പാപനാശം ബീച്ചിലെത്തിയ കുടുംബം സന്ദർശകരും ലൈഫ് ഗാർഡുകളുമായും സംസാരിക്കുകയും ചിത്രം എടുക്കുകയും ചെയ്തു. തന്റെ ജന്മനാടായ ഗോവയിലെ കടൽതീരങ്ങളിൽ ചൂടുകാറ്റാണ് ഉണ്ടാകാറുള്ളതെന്നും വർക്കയിലെത്തുന്നവർ മനോഹരമായ പാപനാശം തീരം കാണാതെ പോകരുതെന്നും ഗവർണർ പറഞ്ഞു.