വാർഷികാഘോഷവും ഓണാഘോഷവും

Monday 08 September 2025 12:56 AM IST
വാർഷിക ആഘോഷവും ഓണാഘോഷവും

തിരൂർ: എൽ.ഐ.സി ഒഫ് ഇന്ത്യ 70 -ാം വാർഷിക ദിനത്തിൻ്റെ ഭാഗമായി വാർഷിക ദിനാഘോഷവും ഓണാഘോഷ പരിപാടിയും തിരൂർ ബ്രാഞ്ച് ഓഫീസിൽ അരങ്ങേറി.പൂക്കളവും തീർത്തു. പരിപാടി തിരൂർ സബ് കളക്ടർ ദിലീപ് കെ.കൈനിക്കര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.എൽ ഐ സി സീനിയർ ബ്രാഞ്ച് മാനേജർ പി.സി.മോഡി

അദ്ധ്യക്ഷനായി.അസി.ബ്രാഞ്ച് മാനേജർ എ.പി.ഹസീം, കെ.ദയാനന്ദൻ, ഡവലപ്‌മെന്റ് ഓഫീസർ ജി.എസ്.ശ്രുതീഷ്, സി.വിനീത്, സി.എൽ.ഐ.എ വി.വി. സത്യാനന്ദൻ, പി. ശ്രീനിവാസൻ, പി.മോഹനൻ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർഏജൻ്റുമാരായ എ.കുഞ്ഞായിഷ,പി.വി ഹംസ, പി.രവിശങ്കർ, മുതിർന്ന ജീവനക്കാരായ കെ.വി ദാസൽ, ഇ.എം. ഗണേശൻ എന്നിവരെ ആദരിച്ചു.പി.ഷാജി സ്വാഗതവും കെ.ശാരീഷ് നന്ദിയും പറഞ്ഞു.