ശിവഗിരിയിൽ തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം
ശിവഗിരി : 171-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ നടന്ന തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം ദുബായ് പൊലീസ് മേജർ ഡോ.ഒമർ അൽ മർസൂക്കി ഉദ്ഘാടനം ചെയ്തു. 1971 കാലഘട്ടത്തിൽ മരുഭൂമിയായിരുന്ന യു.എ.ഇ ഇന്ന് വിവിധ മേഖലകളിൽ ഒന്നാമതാണെന്നും അറബ് രാജ്യങ്ങളുടെ വളർച്ചയ്ക്ക് ഇന്ത്യൻ ജനതയുടെ, പ്രത്യേകിച്ച് മലയാളികളുടെ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. 171 നിർദ്ധനരായ രോഗികൾക്ക് ശിവഗിരി മഠത്തിന്റെ ചികിത്സാ സഹായ വിതരണവും നടന്നു.സ്വാമി വീരേശ്വരാനന്ദ, കെ.ജി.ബാബുരാജൻ(ബഹ്‌റിൻ), എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം ബി.ജയപ്രകാശൻ, ഡോ .വരുൺ ആർ.കെ, മുൻ എം.എൽ.എ വർക്കല കഹാർ , ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി.സുകുമാരൻ , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദ്.കെ.ഉദയൻ , വർക്കല നഗരസഭ മുൻ ചെയർമാൻ കെ.സൂര്യപ്രകാശ് എന്നിവർ സംസാരിച്ചു. സ്വാമി അസംഗാനന്ദഗിരി സ്വാഗതവും അരുൺ കുമാർ നന്ദിയും പറഞ്ഞു